Skip to content

മലബാർ പ്രവാസി "സമാദരം യു എ ഇ" പരിപാടി സംഘടിപ്പിച്ചു

ദുബായ് : യു എ ഇ യു ടെ 54 ആം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസിയുടെ ആഭിമുഖ്യത്തിൽ "സമാദരം യു എ ഇ " പരിപാടി സംഘടിപ്പിച്ചു.

ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം പരിപാടി ഉദ്‌ഘാടനം ചെയ്തു .

നബാദ് അൽ ഇമാറാത് ഡയറക്ടർമാരായ അബ്ദുല്ല സാലം, മുഹമ്മദ് അസീം, ഉമ്മു മർവാൻ, ശരീഫ എന്നിവർ വിശിഷ്ടാധിതികളായി പങ്കെടുത്തു. ഇവരെ പ്രവർത്തകർ യു എ ഇ യുടെ ഷാൾ അണിയിച്ചു.

അഡ്വ.മുഹമ്മദ് സാജിദ് "ഇൻഡോ-അറബ് സുദൃഡ ബന്ധം" വിഷയം അവതരിപ്പിച്ചു.

മോഹൻ എസ വെങ്കിട്ട് , ഡോ.ബാബു റഫീഖ് , മുരളി കൃഷ്ണൻ, മൊയ്‌ദു , ഷൈജ ,ആബിദ, സമീറ, തുടങ്ങിയവർ സംസാരിച്ചു.

മലബാർ പ്രവാസി ആക്ടിങ് പ്രസിഡണ്ട് മൊയ്‌ദു കുട്യാടി അദ്ധ്യക്ഷത വഹിച്ചു.
സിക്രട്ടറി ശങ്കർ നാരായൺ സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

യു എ ഇ യുടെ ഉന്നമനത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു.

ഫോട്ടോ : യു എ ഇ 54 ആം ദേശീയ ദിനഘോഷതോടനുബന്ധിച്ചു മലബാർ പ്രവാസി സംഘടിപ്പിച്ച "സമാദരം യു എ ഇ " പരിപാടിയിൽ പങ്കെടുത്തവർ.

- Advertisement -
- Advertisement -

Latest