Skip to content

അന്തരിച്ച കൊയിലാണ്ടി MLA ശ്രീമതി കാനത്തിൽ ജമീലയുടെ അനുശോചന യോഗം കിസൈസിലെ റീവാക്ക് ഓഡിറ്റോറിയത്തിൽ

ദുബായ്: കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി MLA ശ്രീമതി കാനത്തിൽ ജമീലയുടെ ആക്‌സ്മികമായ നിര്യാണം നാട്ടുകാരായ എല്ലാ പ്രവാസികളെയും ഏറെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിയമസഭ സാമാജിക എന്ന നിലയിൽ നാടിന്റെ വിശേഷിച്ച് കൊയിലാണ്ടിയുടെ സമഗ്രമായ വികസനത്തിനായി ദീർഘവീക്ഷണത്തോടെ ഊർജസ്വലമായി പ്രവർത്തിച്ചു കൊണ്ടിരിക്കെ ഉണ്ടായ അവരുടെ അകാല വേർപാട് കൊയിലാണ്ടിക്കും കോഴിക്കോട് ജില്ലക്ക് മൊത്തത്തിലും നികത്താനാവാത്ത നഷ്ടം തന്നെയാണ്.

ദുഖസാന്ദ്രമായ ഈ അവസരത്തിൽ MLA യുടെ വേർപാടിൽ അനുശോചിക്കാനായി സർവകക്ഷി അടിസ്ഥാനത്തിൽ ഈ വെള്ളിയാഴ്ച വൈകിട്ട് 6.30 ന് കിസൈസിലെ റീവാക്ക് ഓഡിറ്റോറിയത്തിൽ അനുശോചന യോഗം ചേരുന്നു.

പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു

location : https://maps.app.goo.gl/1z5ogcy3kPJmcpPYA

- Advertisement -
- Advertisement -

Latest