Skip to content
GCC

ഹാജീസ് സംഗമം ഹജ്ജിന്റെ സ്മരണ പുതുക്കലായി

ജിദ്ദ : 2019 ൽ ഹജ്ജ് കർമം നിർവഹിച്ച ഹജ്ജാജിമാരുടെ 5 ആം ഹാജീസ് സംഗമം പരിശുദ്ധ ഹജ്ജ് കർമത്തിന്റെ സ്മരണ പുതുക്കലായി. വിവിധ പ്രദേശത്തു നിന്നും, ഗൾഫിൽ നിന്നുമെത്തിയവർ ആലുവ ഹിറ ഓഡിറ്റോറിയത്തിൽ ആണ് സംഗമിച്ചത്. ഇതോടനുബന്ധിച്ചു പ്രാർത്ഥനാ സദസ്സും നടന്നു. പി കെ അൻവർ സാദത് എം എൽ എ സംഗമം ഉത്ഘാടനം ചെയ്തു. ഉസ്താദ് അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ് ഹാജി എറണാകുളം അധ്യക്ഷത വഹിച്ചു.

അമീർമാരായിരുന്ന മജീദ് ഉസ്താദ്, ശിഹാബ് ഉസ്താദ്, അഷ്‌റഫ്‌ ഉസ്താദ് എന്നിവർ പ്രഭാഷണം നടത്തി. പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. അമീറുമാരെ ചടങ്ങിൽ ആദരിച്ചു.

ഡോ. മുഹമ്മദ്‌, അഡ്വ. മുഹമ്മദ്‌ സാജിദ്, പി കെ സി മുഹമ്മദ്‌ മാസ്റ്റർ, അൻവർ അൽഹിന്ദ്, അസീസ് ഹാജി, അഹമദ് കുട്ടി മാസ്റ്റർ, മജീദ് മാസ്റ്റർ, ഹുമയൂൺ ഹാജി, ഇബ്രാഹിം കുട്ടി ഹാജി, മൊയ്‌ദീൻ മാസ്റ്റർ, സൈനുൽ അബിദീൻ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

ടി എം അബ്ബാസ് ഹാജി സ്വാഗതവും, ടി കെ ലത്തീഫ് ഹാജി ആലുവ നന്ദിയും പറഞ്ഞു.

- Advertisement -
- Advertisement -

Latest