Skip to content

യു എ ഇ യിൽ വെള്ളിയാഴ്ച്ച ജുമാ നമസ്കാര സമയത്തിൽ മാറ്റം

ദുബായ് : യു എ ഇ യിലെ മുഴുവൻ പള്ളികളിലും വെള്ളിയാഴ്ച ജുമാ നമസ്കാര സമയം ഏകീകരിച്ചു.

2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ യു എ ഇ യിലെ എല്ലാ പള്ളികളിലും ഉച്ചയ്ക്ക് 12.45 നു ജുമാ ഖുതുബയും തുടർന്ന് നമസ്കാരവും നടക്കും. ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയർസ്, ഔഖാഫ്, സകാത്ത് എന്നീ വകുപ്പുകളുടെ സംയുക്ത പ്രസ്താവനയായിട്ടാണ് 'എമറാത് അൽ യോം' അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോൾ ഷാർജ ഒഴികെ എല്ലാ എമിറേറ്റുകളിലും ഉച്ചക്ക് 1.15 നാണ് ജുമാ ആരംഭിച്ചു വരുന്നത്.

- Advertisement -
- Advertisement -

Latest